മയ്യിൽ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂനിറ്റിന്റെ നേതൃത്വത്തിൽ "വജ്ര ജൂബിലി" കേരള പദയാത്രയുടെ ഭാഗമായി മയ്യിൽ ഗ്രാമ പഞ്ചായത്തിൽ നിന്നും പ്രമോഷനായി പോകുന്ന പഞ്ചായത്ത് സെക്രട്ടറി പി .ബാലന് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ശാസ്ത്ര പുസ്തകം നൽകി കൊണ്ട് പുസ്തക പ്രചാരണത്തിന് തുടക്കമായി.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എം. രവി മാസ്റ്റർ, വി. ഒ പ്രഭാകരൻ, മയ്യിൽ യൂനിറ്റ് സെക്രട്ടറി കെ.കെ കൃഷ്ണൻ, മയ്യിൽ CDS ചെയ്ർപേഴ്സൺ വി.പി രതി എന്നിവർ പങ്കെടുത്തു.