മയ്യിൽ:- ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ ശ്രീ ചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കണ്ണൂരും ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ കെ വി സുമേഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് ഓഫ് മയ്യിൽ സീനിയർ വൈസ് പ്രസിഡന്റ് നിരൂപ് മുണ്ടയാടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ലയൺ ഡോ സുചിത്ര സുധീർPMJF (PGD) വിശിഷ്ടാതിഥിയായി.
ലയൺസ് കണ്ണൂർ റീജണൽ ചെയർ പേഴ്സൺ ലയൺ അഡ്വ. ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. മയ്യിൽ ലയൺസ് ക്ലബ് അംഗവും തെയ്യം കലാകാരനും ഫോക്‌ലോർ ഫെല്ലോഷിപ്പ് ജേതാവുമായ ലയൺ ബാലകൃഷ്ണൻ പറശ്ശിനിയെ ആദരിച്ചു . മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത, വാർഡ് മെമ്പർ മാരായ ഇ എം സുരേഷ് ബാബു, യൂസുഫ് പാലക്കീൽ, ലയൺ ബാബു പണ്ണേരി,ലയൺ രാജീവ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു.