ചേലേരി : ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഷട്ടിൽ ടൂർണ്ണമെൻറ് മത്സരം അവസാനിച്ചു. വാശിയേറിയ മത്സരത്തിൽ ഷബാട്ടൻ കണ്ണാടിപ്പറമ്പ് , വാരിയേർസ് കമ്പിൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
നാഷണൽ റഫറി പി.സുരേന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ മുഹമ്മദ് അശ്രഫ്, വായനശാല മുൻ വൈസ് പ്രസിഡണ്ട് കെ.രവീന്ദ്രൻ മാസ്റ്റർ എന്നിവർ രണ്ടാം ദിവസത്തെ മത്സരത്തിലെ കളിക്കാരെ പരിചയപ്പെട്ടു.
ആഘോഷ കമ്മിറ്റി ചെയർമാനും വായനശാല മുൻ പ്രസിഡണ്ടുമായ എം.അനന്തൻ മാസ്റ്റർ, വായനശാല പ്രസിഡണ്ടും ആഘോഷ കമ്മറ്റി കൺവീനറുമായ കെ.മുരളീരൻ മാസ്റ്റർ, വായനശാല മുൻ വൈസ് പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ ,വായനശാല സെക്രട്ടറിയും ആഘോഷ കമ്മറ്റി ജോയിന്റ്കൺവീനറുമായ കെ.വിനോദ് കമാർ, എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.സി.പി.രാജീവൻ്റെ കമാൻട്രി മത്സരങ്ങൾ ആവേശോജ്വലമാക്കി.
വായനശാല വൈസ് പ്രസിഡണ്ട് കെ.കലേഷ് പരിപാടിയിൽ നന്ദി പറഞ്ഞു.