മയ്യിൽ: സേവാഭാരതി സേവാസംഗമം 2023 ന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന സ്വച്ഛ്കേരളം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി മയ്യിൽ സേവാഭാരതി പ്രവർത്തകർ മയ്യിൽ സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് ശുചീകരണയജ്ഞം നടത്തി.
മയ്യിൽ സേവാഭാരതി പ്രസിഡന്റ് ഇ.പി പുരുഷോത്തമൻ, സെക്രട്ടറി പി.പി ദേവദാസ്, കെ.എൻ ബാബുവികാസ്, യു.സി വിജയൻ, ടി.സി മോഹനൻ, എ.കെ ഗോപാലൻ, സി.കെ നിമേഷ്, കെ.അതുൽ തുടങ്ങിയവർ നേതൃത്വം നൽകി.