കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ പഴശ്ശിയിലെ എം.കെ ഷമീറ ടീച്ചറുടെ വീടിന്റെ മട്ടുപ്പാവിൽ ഒരുക്കിയ മഴമറയുടെ ഉദ്ഘാടനം ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവ്വഹിച്ചു.
അസിസ്റ്റന്റ് കൃഷി ഓഫീസർ വിനയകുമാർ കെ.പി, ഉദയൻ ഇടച്ചേരി, കീർത്തി കൃഷ്ണ, മുഹമ്മദ് കാസിം മാസ്റ്റർ , വി.ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വർഷം മുഴുവൻ പച്ചക്കറി ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയത്. ഓർണമെന്റൽ ഗാർഡന്റെ വിപുലമായ ശേഖരവും ഷമീറ ടീച്ചറും കുടുംബവും പരിപാലിക്കുന്നുണ്ട്.