ചേലേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് പകൽ വീടിന്റെ ഒന്നാം വാർഷികവും വയോജന ഗ്രാമസഭയും വളവിൽ വെച്ച് നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സജ്മയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു.
സിനിമ സംവിധായകനും ചലച്ചിത്ര അക്കാദമി മെമ്പറുമായ പ്രദീപ് ചൊക്ലി 80 വയസ് കഴിഞ്ഞ വയോജനങ്ങളെ ആദരിക്കൽ ചടങ്ങ് നിർവ്വഹിച്ചു. കഥപറഞ്ഞും പാട്ടുപാടിയും അനുഭവങ്ങൾ പങ്കിട്ടും ക്ലാസ് ആസ്വദിച്ചുമാണ് വയോജനങ്ങൾ പരിപാടിയിൽ നിന്ന് മടങ്ങിയത്. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. വാർഡ് മെമ്പർ പി. വി വത്സൻ വയോജനങ്ങൾക്കുള്ള വിനോദയാത്ര പ്രഖ്യാപിച്ചു. കില റിസോഴ്സ് പേഴ്സൺ അഡ്വ:എ.പി ഹംസക്കുട്ടി മാനസിക ഉല്ലാസ ക്ലാസ് നൽകി.
വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ കെ. പി അബ്ദുൽ സലാം, കെ. ബാലസുബ്രഹ്മണ്യം, വാർഡ് മെമ്പർമാരായ പി.വി വത്സൻ, കെ. പി നാരായണൻ, അജിത, ഗീത, സീമ, CDS ചെയർ പേഴ്സൺ ദീപ, പകൽവീട് വയോജന സമിതി പി. രാമകൃഷ്ണൻ, പ്രഭാത വയനശാല സെക്രട്ടറി വിനോദ് തായക്കര , സംഘാടക സമിതി കൺവീനർ ഒ.വി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു