മയ്യിൽ:- പഴശ്ശി ജലസേചന പദ്ധതിയിലെ വെള്ളം അടിയന്തരമായി തുറന്നു വിട്ട് കുറ്റ്യാട്ടൂരിലേയും മയ്യിലേയും കരിഞ്ഞുണങ്ങാൻ തുടങ്ങിയ നെൽക്കൃഷിയെ സംരക്ഷിക്കണമെന്ന് കെ.എസ്.എസ്.പി.യു. മയ്യിൽ യൂനിറ്റ് വാർഷിക ജനറൽ ബോഡി അധികൃതരോട് ആവശ്യപ്പെട്ടു. പെൻഷൻ കാർക്ക് ലഭിക്കാനുള്ള കുടിശ്ശികയും, അർഹതപ്പെട്ട ക്ഷാമാശ്വാസവും റൊക്കം പണമായി ഉടനെ അനുവദിക്കണമെന്നും, മെഡി സിപ്പ് പദ്ധതി നടത്തിപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും മറ്റു പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
യൂനിറ്റ് പ്രസിഡണ്ട് കോരമ്പേത്ത് നാരായണന്റെ അദ്ധ്യക്ഷതയിൽ പെൻഷൻ ഭവനിൽ ചേർന്ന സമ്മേളനം ജില്ലാ കമ്മറ്റി അംഗം വി.പി. കിരൺ ഉദ്ഘാടനം ചെയ്തു. ടി. രാഘവൻ അനുശോചന പ്രമേയവും , കെ.നാരായണൻ സ്മരണാഞ്ജലിയും അവതരിപ്പിച്ചു.യൂനിറ്റ് സെക്രട്ടറി ഇ.പി.രാജൻ പ്രവർത്തന റിപ്പോർട്ടും, ഷറർ എം.പി. പ്രകാശ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ഇ .മുകുന്ദൻ, ബ്ലോക്ക് സെക്രട്ടറി സി. പത്മനാഭൻ , സി.വി. ഭാസ്ക്കരൻ, ഡോ: കെ. രാജഗോപാലൻ, കെ.അബ്ദുൾ മജീദ്, കെ.സി. പത്മനാഭൻ, രതീദേവി, ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു.
സൂറത്ത്കൽ എൻ.ഐ.ടി.യിൽ നിന്ന് എം.ടെക്കിൽ സ്വർണ്ണ മെഡലോടു കൂടി ഒന്നാം ങ്കു നേടിയ പെൻഷനറായ വി.വി.ദേവദാസന്റെ മകൾടി.എൻ. ജോഷി തയെ കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ മെമന്റോ നൽകി ആദരിച്ചു.ജോ: സെക്രട്ടറി പി.കെ.രമണി സ്വാഗതവും, വൈ: പ്രസിഡണ്ട് കെ.കെ.ലളിതകുമാരി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കോര മ്പേത്ത് നാരായണൻ (പ്രസി.), ടി രാഘവൻ , കെ.ഭാസ്ക്കരൻ നമ്പ്യാർ, സി.വി.ഗംഗാധരൻ നമ്പ്യാർ, (വൈ: പ്ര : ), ഇ.പി.രാജൻ (സെക്ര : ), കെ.കെ.ലളിതകുമാരി, പി. കുഞ്ഞൊതേനൻ, പി.കെ.രമണി (ജോ : സെക്ര :), എം.പി. പ്രകാശ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.