സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബി.ആർ.സി ദ്വിദിന ശിൽപശാല ഉദ്‌ഘാടനം ചെയ്തു


തളിപ്പറമ്പ് : പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം , പ്രാദേശിക ചരിത്ര രചനാ രീതി ശാസ്ത്രം എന്നിവയിൽ കുട്ടികൾക്ക് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പാദമുദ്രകൾ ദ്വിദിന ശിൽപശാലയ്ക്ക് തളിപ്പറമ്പ് സൗത്ത് ബി.ആർ.സി ഹാളിൽ ജനുവരി 13 ന് തുടക്കമായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധാകരൻ ചന്ദ്രത്തിൽ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ്ബാബു പരിപാടി ഉദ്ഘാടനം ചെയ്തു . 

ബി പി സി ഗോവിന്ദൻ എടാടത്തിൽ പദ്ധതി വിശദീകരണം നടത്തി.  ചരിത്രാധ്യാപകനായ അനീഷ്. സി ക്ലാസ്സെടുത്തു. ഉപജില്ലയിലെ 5 ഹൈസ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 31 കുട്ടികളാണ് ദ്വിദിന ശില്പശാലയിൽ പങ്കെടുത്തത്. കുട്ടികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്ര രചനയുടെ സംഗ്രഹാവതരണവും അവരുടെ ചരിത്ര രചനാ അനുഭവങ്ങളും പങ്കുവെച്ചു. ഡി.പി.ഒ ടി. പി അശോകൻ ശിൽപശാല സന്ദർശിച്ച് കുട്ടികളുമായി സംസാരിച്ചു.

ചടങ്ങിൽ സി ആർ സി കോർഡിനേറ്റർമാരായ ബിജിന.ടി സ്വാഗതവും രേഷ്മ സി.കെ നന്ദിയും പറഞ്ഞു.

Previous Post Next Post