കൊളച്ചേരി:-കണ്ണൂർ ജില്ലാ ഗവണ്മെന്റ് ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രവിഭാഗം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് പന്നിയങ്കണ്ടി MYCC നാലാംപീടിക സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ദാറുസ്സലാം മദ്രസ്സ അങ്കണത്തിൽ റമീസ് എപി യുടെ സ്വാഗതത്തോടു കൂടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് കെപി യുടെ അധ്യക്ഷതയിൽ താഹിറ കെ ഉൽഘടനം നിർവഹിച്ചു.
ഡോക്ടർ സന്ധ്യാറാം നേത്രസംരക്ഷണത്തെ കുറിച്ച് ക്ലാസ്സെടുത്തു. ഖാദർ കുട്ടി കെപി, ഷമീമ ടിവി, നിസാർ എൽ, ഡോക്ടർ ഹേമ ടിപി, അനീഷ് ബാബു കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ റഹീസ് കെപി നന്ദി പറഞ്ഞു. തുടർന്ന് നേത്രപരിശോധനാ ക്യാമ്പ് ആരംഭിച്ചു.