പള്ളിപ്പറമ്പ് : SYS,SKSSF പള്ളിപ്പറമ്പ് ശാഖ ഓഫീസ് ഉദ്ഘാടനവും മജ്‌ലിസുന്നൂർ വാർഷികവും ജനുവരി 21,22 തീയതികളിൽ പള്ളിപ്പറമ്പ് എ.പി സിദ്ദിഖ് നഗറിൽ നടക്കും.
ജനുവരി 21 ശനിയാഴ്ച വൈകുന്നേരം 4.30ന് പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഓഫീസ് ഉദ്ഘാടനം ചെയ്യും. ഹംസ മൗലവി, കെ. എൻ മുസ്തഫ, അബ്ദുറഹ്മാൻ എം.കെ, പോക്കർ ഹാജി, സത്താർ ഹാജി എന്നിവർ പങ്കെടുക്കും.