ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവധി


കണ്ണൂർ :- ശ്രീകണ്ഠപുരം നഗരസഭ കൗൺസിൽ-23 കോട്ടൂർ, പേരാവൂർ പഞ്ചായത്ത്-01 മേൽമുരിങ്ങോടി, മയ്യിൽ പഞ്ചായത്ത്-08 വള്ളിയോട്ട് വാർഡുകളിൽ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡുകളുടെ പരിധിയിൽ വരുന്ന സംസ്ഥാന സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 28ന് കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ് ബൂത്തായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപ നങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷവും 28നും അവധിയായിരിക്കും. ഇന്നു വൈകിട്ട് അഞ്ചു മുതൽ 28-ന് വൈകിട്ട് ആറുവരേയും വോട്ടെണ്ണൽ ദിവസമായ മാർച്ച് ഒന്നിനും ഈ വാർഡുകളുടെ പരിധിയിൽ ഡ്രൈഡേ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

Previous Post Next Post