പള്ളിപ്പറമ്പ് : SSLC , പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഗ്രീൻ ബറ്റാലിയൻ ഓൺലൈൻ കൂട്ടായ്മയും സിജിയും ചേർന്ന് പരീക്ഷ കൂൾ പ്രത്യേക ക്ലാസ്സ് സംഘടിപ്പിച്ചു. കൊടിപ്പോയിൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. വി അബ്ദുൽ ഗഫൂറിൻ്റെ അദ്യക്ഷതയിൽ ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ. എൻ മുസ്തഫ ഉദ്ഘാടനം ചെയ്തു. സിജി & സഹായി സീനിയർ ട്രെയ്നർ മൊയ്തു പാറമ്മൽ ക്ലാസ് അവതരണം നടത്തി.
മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ മുസ്തഫ കോടിപ്പോയിൽ എം എസ് എഫ് പഞ്ചായത്ത് സെക്രട്ടറി റാസിം പാട്ടയം തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് എം. കെ മൊയ്‌ദു ഹാജി ഉപഹാര സമർപ്പണം നടത്തി.ഹൈദർ ഹുദവി (ദാറുൽ ഹസനാത്ത് കണ്ണാടിപ്പറമ്പ്) പ്രാർത്ഥനയും പള്ളിപ്പറമ്പ് യൂത്ത് ലീഗ് സെക്രട്ടറി മർവാൻ ടി. പി സ്വാഗതവും ഗ്രീൻ ബറ്റാലിയൻ കോഡിനേറ്റർ സിദ്ദീഖ് ആർ.എം നന്ദിയും പറഞ്ഞു..