ശമൽ സ്മാരക ജില്ലാ തല ഫുട്ബോൾ ടൂർണമെൻ്റിൽ ഫുൾ ജോളി കടൂർ ജേതാക്കളായി

 



 

മുണ്ടേരി:-DYFI മുണ്ടേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച സ:ശമൽ സ്മാരക ജില്ലാതല ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ആവേശകരമായ ഫൈനലിൽ KK ട്രെഡേഴ്‌സ് മുണ്ടേരിയെ പരാജയപ്പെടുത്തി ഫുൾ ജോളി കടൂർ ജേതാക്കളായി, വിജയികൾക്ക് DYFI അഞ്ചരക്കണ്ടി ബ്ലോക്ക്‌ സെക്രട്ടറി സ:രസിൽരാജ് KM ഉപഹാരം നൽകി, രണ്ണേഴ്സിന് DYFI മുണ്ടേരി മേഖല സെക്രട്ടറി സ:ഷെറിൻ PP ഉപഹാരം നൽകി. ടൂർണമെന്റിന്റെ ഉദ്‌ഘാടനം DYFI കണ്ണൂർ ജില്ല കമ്മിറ്റി അംഗവും  അഞ്ചരക്കണ്ടി ബ്ലോക്ക്‌ പ്രസിഡന്റുമായ വിനീത് PV നിർവഹിച്ചു, ബ്ലോക്ക്‌ സെക്രട്ടറി രസിൽരാജ്, മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. എ പങ്കജാക്ഷൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.CH നസീർ, മൗവ്വഞ്ചേരി ബാങ്ക് പ്രസിഡന്റ്‌ ശ്രീ. പി ചന്ദ്രൻ, AIDWA മുണ്ടേരി വില്ലേജ് സെക്രട്ടറി സ: KK സുജാത, DYFI മുൻ മുണ്ടേരി മേഖല സെക്രട്ടറി സ: TV അനൂപ് എന്നിവർ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.


 

Previous Post Next Post