വിഘ്നേശ്വര ജ്യോതിഷാലയം, കൊളച്ചേരിമുക്ക്

 


ഗരുഡ ഉവാച

 ഗരുഡൻ പറഞ്ഞു:- ഹേ കേശവ, ഏതേതു പാപം ചെയ്യുന്നതുകൊണ്ട് ശരീരത്തിൽ ഏതേതു ചിഹ്നങ്ങൾ കാണുന്നെന്നും ഏതേതു പാപം കൊണ്ട് ഏതേത് യോനിയിൽ ജനിക്കുമെന്നും എന്നോടു പറയുമാറാകണം

 ശ്രീഭഗവാനുവാച

ശ്രീഭഗവാൻ പറഞ്ഞു:- നരകാനുഭവത്തിനുശേഷം തിരിച്ചുവന്ന പാപി ഏതു പാപത്താൽ ഏതു യോനിയെ പ്രാപിക്കുന്നു, ഏതു പാപത്താൽ ശരീരത്തിൽ എന്തു ചിഹ്നമുണ്ടാകുന്നു എന്നത് കേട്ടാലും.

ബ്രഹ്മഹത്യ ചെയ്യുന്ന പാപി നരാകാനുഭവത്തിനുശേഷം പുനർജന്മത്തിൽ ക്ഷയരോഗിയായിത്തീരുന്നു. ഗോഹത്യ ചെയ്ത അവൻ കൂനനോ, മൂഢനോ ആകുന്നു. കന്യയെ കൊല്ലുന്നവൻ കുഷ്ഠരോഗിയാകുന്നു. മൂന്നു കൂട്ടർക്കും ചണ്ഡാലകുലത്തിൽ പിറക്കേണ്ടിവരും.

ബ്രഹ്മഹത്യ ചെയ്യുന്ന പാപി നരാകാനുഭവത്തിനു ശേഷം പുനർജന്മത്തിൽ ക്ഷയരോഗിയായിത്തീരുന്നു. ഗോഹത്യ ചെയ്ത അവൻ കൂനനോ, മൂഢനോ ആകുന്നു. കന്യയെ കൊല്ലുന്നവൻ കുഷ്ഠരോഗിയാകുന്നു. മൂന്നു കൂട്ടർക്കും ചണ്ഡാലകുലത്തിൽ പിറക്കേണ്ടിവരും.

 സ്ത്രീയെ കൊന്നവൻ ഗർഭപാതം നടത്തിയവൻ ഇവർ പുളിന്ദ ജാതിയിൽ പിറന്ന് രോഗിയാകുന്നു. ആഗമ്യഗമനം ചെയ്യുന്നവൻ നപുംസകമാകുന്നു. ഗുരുപത്നിയെ പ്രാപിക്കുന്നവൻ ചർമ്മരോഗപീഡിതനാകുന്നു.

മാംസം തിന്നുന്ന ബ്രാഹ്മണന്റെ നിറം ചുവപ്പാകും ; മദ്യപാനിയായ ബ്രാഹ്മണൻ കറുത്ത പല്ലുള്ളവനാകും. അഭക്ഷ്യഭക്ഷണം ചെയ്യുന്നവൻ പെരുവയറാകുന്നു.

അന്യർക്കു കൊടുക്കാതെ മിഷ്ടാനം ഭക്ഷിക്കുന്നവൻ ഗണ്ഡമാലയെന്ന രോഗത്തിൽ പെടുന്നു. ശ്രാദ്ധത്തിൽ അശുദ്ധഭക്ഷണം നൽകുന്നവൻ ചിത്രകുഷ്ഠരോഗവാനാകുന്നു.

അഭിമാനം പൂണ്ട് ഗുരുവിനെ നിന്ദിക്കുന്നവൻ അപസ്മാര രോഗിയാകും. വേദശാസ്ത്രനിന്ദകൻ പാണ്ഡു രോഗിയാകും.

കള്ളസാക്ഷി പറയുന്നവൻ ഊമനാകും ; പന്തിയിൽ പക്ഷഭേദം കാണിക്കുന്ന വിളമ്പുകാരൻ കാഴ്ച കുറഞ്ഞവനാകും. വിവാഹം മുടക്കുന്നവൻ മുറിച്ചുണ്ടനാകും; പുസ്തകം മോഷ്ടിക്കുന്നവൻ ജന്മാന്ധനാകും.

ഗോക്കളെയും ബ്രാഹ്മണരെയും ചവിട്ടുന്നവൻ മുടന്തനാകും, കള്ളം പറയുന്നവൻ മിണ്ടാൻ കഴിവില്ലാത്തവനാകും, കളളത്തരം കേൾക്കാൻ പ്രിയൻ ബധിരനാകും.

വിഷം നൽകുന്നവൻ ജഡനും ഉന്മത്തനുമാകുന്നു. തീകൊളുത്തിയവൻ കഷണ്ടിയാകുന്നു ; മാംസ വിക്രേതാവ് ഭാഗ്യഹീനനാകും, അന്യന്റെ മാംസം തിന്നുന്നവൻ രോഗിയാകും.

രത്നം മോഷ്ടിക്കുന്നവൻ ഹീന ജാതിയിൽ പിറക്കുന്നു. സ്വർണ്ണം മോഷ്ടിക്കുന്നവൻ കുഴിനഖക്കാരനാകുന്നു, ധാതുക്കൾ മോഷ്ടിക്കുന്നവൻ നിർധനനാകും.

അന്നം മോഷ്ടിക്കുന്നവൻ എലിയായി പിറക്കും. ധാന്യമോഷ്ടാവ് ശലഭമാകും ; ജലം മോഷ്ടിക്കുന്നവൻ വേഴാമ്പലാകും ; വിഷം മോഷ്ടിക്കുന്നവൻ തേളാകും.

പച്ചക്കറി മോഷ്ടിക്കുന്നവൻ മയിലാകും ; ശുഭഗന്ധങ്ങൾ മോഷ്ടിക്കുന്നവൻ ഛുഛുന്ദരിയാകും ; തേൻ മോഷ്ടിക്കുന്നവൻ ഈച്ചയാകും ; മാംസം മോഷ്ടിക്കുന്നവൻ കഴുകനാകുന്നു ; ഉപ്പുമോഷ്ടിക്കുന്നവൻ ഉറുമ്പും.

താംബൂലം, ഫലം, പുഷ്പം ഇവ മോഷ്ടിക്കുന്നവൻ വനത്തിൽ കുരങ്ങനായി ജനിക്കും. ചെരിപ്പ്, പുല്ല്, പഞ്ഞി ഇവയുടെ മോഷ്ടാവ് ആടിന്റെ വർഗ്ഗത്തിൽ ജനിക്കും.

Previous Post Next Post