പട്ടാളക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: മാണിയൂർ സ്വദേശിക്ക് മൂന്നുവർഷം തടവ്‌

 

 


കണ്ണൂർ:- ചട്ടുകപ്പാറ മുത്തപ്പൻ ക്ഷേത്രം ഉത്സവത്തിനിടെ രണ്ട്‌ പട്ടാളക്കാർക്ക്‌ കുത്തേറ്റ കേസിൽ ഒരാൾക്ക്‌ മൂന്നുവർഷം തടവ്‌. മറ്റ്‌ നാലുപേരെ വെറുതെ വിട്ടു. ചെക്കിക്കുളം സ്വദേശികളും പട്ടാളക്കാരുമായ പ്രവിത്ത്‌, പ്രജീൻ എന്നിവരെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് ചെറുവത്തല മാണിയൂരിലെ കിളിയൻ സുമതനെ (35) മൂന്നുകൊല്ലം തടവിനും 20,000രൂപ പിഴയടക്കാനും അസി. സെഷൻസ്‌ ജഡ്ജ്‌ രാജീവൻ വാച്ചാൽ ശിക്ഷിച്ചത്‌. മറ്റ്‌ പ്രതികളായ നിഖിൽ, ധനീഷ്‌, നിഷാന്ത്‌, നികേഷ്‌ എന്നിവരെയാണ്‌ വെറുതെവിട്ടത്‌.

2015 ഏപ്രിൽ 15-നായിരുന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ ഉണ്ടായ വാക്ക്‌ തർക്കത്തെ തുടർന്നാണ്‌ ലീവിൽവന്ന പട്ടാളക്കാർക്ക്‌ കുത്തേറ്റത്‌. അന്നത്തെ മയ്യിൽ എസ്‌.ഐ. ഫായിസ്‌ അലി ആണ്‌ കേസ്‌ അന്വേഷിച്ചത്‌. െപ്രാസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്‌ േപ്രാസിക്യൂട്ടർ കെ.പി. രാജേന്ദ്രബാബു ഹാജരായി.

Previous Post Next Post