കമ്പിൽ : കമ്പിൽ സലഫീ പള്ളിക്ക് സമീപം ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ഫെബ്രുവരി 15 ബുധനാഴ്ച രാവിലെ 11.30 ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി. ഒ മോഹനൻ നിർവ്വഹിക്കും.
കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എം ശിവദാസൻ അധ്യക്ഷത വഹിക്കും.കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൽ മജീദ് ആദ്യവിൽപന നിർവ്വഹിക്കും.