നാറാത്ത് :-ലളിതാ പരമേശ്വരിയുടെ ആയിരം നാമങ്ങൾ അക്ഷരഭംഗിയിൽ ചാലിച്ചെഴുതിയതിന് ഒന്നാം സ്ഥാനം നേടിയത് കാഞ്ഞങ്ങാട്ട്കാരി രാഖിമോൾ. ലളിതാ സഹസ്രനാമത്തിലെ ആയിരം നാമ മന്ത്രങ്ങളും വടിവൊത്ത അക്ഷരങ്ങളിൽ എഴുതി കൈയ്യക്ഷരഭംഗിക്ക് ഒന്നാമത് എത്തിയ ഈ ഇരുപത്തിനാല് കാരി വാഴക്കോട് ശ്രീ പത്മം സനാതന ധർമ്മ പാഠശാലയിലെ അധ്യാപിക കൂടിയാണ്.
നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയാണ് നാമ വൈഭവയജ്ഞം എന്ന പേരിൽ അഖിലേന്ത്യാ തലത്തിൽ മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല വിദേശരാജ്യങ്ങളിൽ നിന്നു പോലും മത്സരത്തിൽ പങ്കെടുക്കാൻ നിരവധിപേരെത്തി.
കൈയ്യക്ഷര ഭംഗിയനുസരിച്ച് രണ്ടാം സ്ഥാനം നേടിയത് കോട്ടയത്തുനിന്നുള്ള ജി സുമയും, മൂന്നാം സ്ഥാനം കണ്ണൂർ ചേലേരിയിലുള്ള അനുശ്രീയുമാണ്. കുട്ടികൾ ഉൾപ്പെടെ 12 പേർക്കും , സംസ്കൃതം, ഹിന്ദി, കന്നഡ ഭാഷകളിൽ എഴുതിയ മൂന്ന് പേർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും .
ഫിബ്ര : 18 നു നാറാത്ത് ഭാരതി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ചിദഗ്നി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. പത്മശ്രീ എസ്.ഡി. ആർ പ്രസാദ് ജേതാക്കളെ ചിദഗ്നിപുരസ്കാരം നൽകി ആദരിക്കും. റിട്ട ഡയറ്റ് പ്രിൻസിപ്പാൾ ഡോ: എം വി മുകുന്ദൻ ആശംസ അർപ്പിക്കും.