കുറ്റ്യാട്ടൂര്‍ : കുറ്റ്യാട്ടൂരിൽ ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് രണ്ടു പേര്‍ക്ക് പരിക്ക് . കുറ്റ്യാട്ടൂര്‍ പള്ളിമുക്കിലെ മൊയ്തീന്‍കുട്ടി (71), പാവന്നൂര്‍മൊട്ടയിലെ ലത (45) എന്നിവര്‍ക്കാണ് ഇന്നലെ ഭ്രാന്തന്‍ കടിയേറ്റത്. പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. മൊയ്തീന്‍കുട്ടിയ്ക്ക് വീട്ടില്‍ വച്ചും ലതയ്ക്ക് വയലില്‍ വച്ചുമാണ് കുറുക്കന്റെ കടിയേറ്റത്. ഒട്ടേറെ മൃഗങ്ങള്‍ക്കും തെരുവ് നായകള്‍ക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്. ഇതുമൂലം ആൾക്കാർ ഏറെ ഭീതിയിലാണ്. ഒരാഴ്ച മുന്‍പും താറാവ്, നായകള്‍ എന്നിയ്ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റിരുന്നു. കുറ്റ്യാട്ടൂരിന്റെ പല ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്നും, അധികൃതര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കുറ്റ്യാട്ടൂരിൽ ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് രണ്ടു പേര്‍ക്ക് പരിക്ക്