ചേലേരി : ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത കളിയാട്ട മഹോത്സവം ഫെബ്രുവരി 18 മുതൽ 21 വരെ നടക്കും.
ഫെബ്രുവരി 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ കലാസന്ധ്യ, മാതൃസമിതിയുടെ ഫ്യൂഷൻ തിരുവാതിരയും നടക്കും. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്ടാതിഥിയാകും.
ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 6 മണിക്ക് ശുദ്ധികലശം, ഗുരുപൂജ, വിശേഷാൽ പൂജകൾ എന്നിവ നടക്കും.7 മണിക്ക് ഗണപതിഹോമം തുടർന്ന് നാഗദേവത, നാരായണീയ പാരായണം എന്നിവയും നടക്കും. വൈകുന്നേരം 4 മണിക്ക് ചേലേരി ചന്ദ്രോത്തുംകണ്ടി ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രസന്നിധിയിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം 6.30 ന് ദീപരാധന, ചുറ്റുവിളക്ക്, ദീപസ്തംഭം തെളിയിക്കൽ എന്നിവ നടക്കും . മലബാർ ദേവസ്വം കമ്മീഷണർ പി. നന്ദകുമാർ വിശിഷ്ടാതിഥിയാവും. കലാസന്ധ്യയിൽ പങ്കെടുത്തവർക്ക് അനുമോദനം നൽകും. രാത്രി 8 മണിക്ക് വയലിൻ ഫ്യൂഷനും ഉണ്ടായിരിക്കും.
ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാരായണീയ പാരായണം, വൈകുന്നേരം 6 മണിക്ക് ദീപാരാധന, ചുറ്റുവിളക്ക്, ദീപസ്തംഭം തെളിയിക്കൽ എന്നിവ നടക്കും. വൈകുന്നേരം 6.30ന് തായ്പരദേവത തോറ്റം, തുടർന്ന് ഗുളികൻ വെള്ളാട്ടം വിഷ്ണുമൂർത്തി വെള്ളാട്ടം, രാത്രി 8 മണിക്ക് അലോറ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നിന്നുള്ള തിരുമുൽകാഴ്ചയും ഉണ്ടായിരിക്കും.
ഫെബ്രുവരി 21 ചൊവ്വാഴ്ച പുലർച്ചെ 5 മണിക്ക് ശ്രീ ദൈവധാർ ഗുളികൻ പുറപ്പാട്, 6 മണിക്ക് തായിപര ദേവത തിരുമുടി നിവരലും കെട്ടിയാടലും,7 മണിക്ക് ശ്രീ ദൈവത്താർ വിഷ്ണുമൂർത്തി പുറപ്പാട്, 12.30 ന് പ്രസാദ സദ്യയും ഉണ്ടായിരിക്കും.