മയ്യിൽ : ചെറുപഴശ്ശി AD 21 കലാ കായിക കേന്ദ്രം വാർഷികാഘോഷമായ ഗ്രാമസന്ധ്യ ഏപ്രിൽ 1, 2 തീയ്യതികളിൽ ചെറുപഴശ്ശി ശിശുമന്ദിരത്തിൽ (കെ.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ നഗർ ) നടക്കും.
ഏപ്രിൽ 1 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അംഗൻവാടി കുട്ടികളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും കലാപരിപാടികളും തുടർന്ന് പ്രതിഭാ സംഗമവും നടക്കും. രാത്രി 9. 30 ന് മയ്യിൽ നാടക കൂട്ടം അവതരിപ്പിക്കുന്ന മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകവും അരങ്ങേറും.
ഏപ്രിൽ 2 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാ - നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. രാത്രി 8.30 ന് കണ്ണൂർ പല്ലവി അവതരിപ്പിക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും.