മാലോട്ട് : മാലോട്ട് എ .എൽ .പി .സ്കൂളും Dr.M.M.C പോളിക്ലിനിക്ക്, കണ്ണാടിപ്പറമ്പും സംയുക്തമായി സൗജന്യ ഏകദിന മെഡിക്കൽ ക്യാമ്പും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.കെ.അജിത ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു ടീച്ചർ ,പി.ടി.എ പ്രസിഡണ്ട് പി.വേലായുധൻ, എന്നിവർ സംസാരിച്ചു.പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ.ജിബു ഇടമന, ഡോ.ശ്രീര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് നടന്ന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസിൽ ഡോ.ജിബു ഇടമന ക്ലാസെടുത്തു.