മയ്യിൽ : മയ്യിൽ പഞ്ചായത്തിലെ എട്ടാം വാർഡ് വള്ളിയോട്ട് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു . രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക. വള്ളിയോട്ട് ജയകേരള വായനശാല, മയ്യിൽ എ.എൽ.പി. സ്കൂൾ എന്നിവിടങ്ങളാണ് വോട്ടെടുപ്പ് കേന്ദ്രങ്ങൾ.
ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ, പേരാവൂർ ഗ്രാമപ്പഞ്ചായത്തിലെ മേൽ മുരിങ്ങോടി എന്നിവിടങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
വാർഡുകളിലെ സ്വകാര്യ സ്ഥാപനങ്ങൾ, ഐ.ടി. മേഖല, പ്ലാന്റേഷൻ മേഖല ഉൾപ്പെടെ എല്ലാ സ്വകാര്യ വ്യവസായ-വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നൽകണമെന്ന് കളക്ടർ അറിയിച്ചു.