വളപട്ടണം : -ടൗൺ സ്പോർട്സ് ക്ലബ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോ ചാമ്പ്യന്മാരായി. എ.കെ. കുഞ്ഞിമായൻ ഹാജി സ്മാരക സ്വർണക്കപ്പും ഷെർലോൺ കിടക്ക കമ്പനി വക ഒരുലക്ഷം രൂപ പ്രൈസ് മണിയും നേടി.
രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പെരുമ്പാവൂർ എഫ്.സി. ബ്രദേഴ്‌സ് ഒളവറ ബെയിസിനെയാണ് തോൽപ്പിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി. പി.പി. സദാനന്ദൻ സമ്മാനം വിതരണം ചെയ്തു. പ്രസിഡന്റ് ടി.വി. അബ്ദുൾ മജീദ് ഹാജി അധ്യക്ഷനായി. സെക്രട്ടറി എളയടത്ത് അഷറഫ് സംസാരിച്ചു. റിഷാദ് റഹ്‌മാൻ, ടി.പി. നാരായണൻ, ടി.പി. വാസുദേവൻ, കെ.വി. ഷക്കീൽ എന്നിവർ പങ്കെടുത്തു.