ചേലേരി :- പിണറായി സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് സെക്രട്ടറി പി.കെ.രഘുനാഥൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയംഗം യഹിയ പള്ളിപ്പറമ്പ് ,എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് മണ്ഡലം സെക്രട്ടറിമാരായ ഇ.പി.മുരളീധരൻ, എം.സി.അഖിലേഷ്, സാദിക്ക് എടക്കൈ ,KSSPA മണ്ഡലം പ്രസിഡണ്ട് സി.വിജയൻ മാസ്റ്റർ, ബൂത്ത് പ്രസിഡണ്ടുമാരായ ശംശു കൂളിയാലിൽ, പി.പി.യൂസഫ്, വേലായുധൻ, എം.പി.പ്രഭാകരൻ, കെ.പി.അനിൽകുമാർ, കെ.ഭാസ്കരൻ ,കെ രാഗേഷ് എന്നിവർ നേതൃത്വം നൽകി.