തിരുവനന്തപുരം: കള്ള് ഷാപ്പുകൾക്ക് സ്ഥിര ലൈസൻസ് നല്കി ഈ മേഖലയെ ആധുനികവല്ക്കരിക്കണമെന്ന് ഡോ: സെബാസ്റ്റ്യൻ പോൾ ExMP ആവശ്യപ്പെട്ടു. കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിന് അസ്സോ: എതിരല്ല. ഫൈവ് സ്റ്റാർ ബാറിൽ കള്ള് വില്ക്കാൻ അനുവദിക്കുന്നതിന് പകരം അതേ സൗകര്യങ്ങൾ ഉള്ള ഷാപ്പുകൾ ഉണ്ടാക്കുകയാണ് വേണ്ടത് .ടോഡി ബോർഡ് രൂപീകരിക്കുമ്പോൾ ലൈസൻസികളെ വിശ്വാസത്തിലെടുക്കണം. ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജന:സെക്രട്ടറി അജിത് ബാബു മുഖ്യ പ്രഭാഷണം നടത്തി.ചെത്ത് തൊഴിലാളി യൂണിയൻ (CITU) നേതാവ് നളിനകുമാർ, ചെത്ത് തൊഴിലാളി ഫെഡറേഷൻ നേതാവ് സുനിൽ മതിലകം, മനോജ് മണി തുടങ്ങിയവർ സംസാരിച്ചു .