കുറ്റ്യാട്ടൂർ : കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരണപ്പെട്ട കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്തിന്റെയും ഭാര്യ റീഷയുടെയും വീട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സന്ദര്‍ശിച്ചു.
മരണപ്പെട്ട ദമ്പതികളുടെ മകളുമായും മറ്റു കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.