കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

 


കമ്പിൽ:-കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ആറ്റക്കോയ തങ്ങളുടെ ആധ്യക്ഷതയിൽ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി,  കെ.പി അബ്ദുൽ സലാം, പി യൂസുഫ് , മുനീർ മേനോത്ത്, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, നസീർ പി.കെ.പി  സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു

Previous Post Next Post