കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവം ഫിബ്രവരി 28, മാർച്ച് 1,2 തീയ്യതികളിൽ ( കുംഭം 15, 16, 17 തീയ്യതികളിൽ) നടത്തപ്പെടും.
ഫിബ്ര.28 ന് വൈകുന്നേരം 6.30 ന് വേട്ടക്കൊരുമകൻ ദൈവത്തിൻ്റെയും ഊർപ്പഴശ്ശി ദൈവത്തിൻ്റെയും തുടങ്ങൽ ചടങ്ങുകൾ നടക്കും.
മാർച്ച് 1 ന് വൈകുന്നേരം 4 മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേജിൻ്റെ സമർപ്പണം തറവാട്ടിലെ മുതിർന്ന കാരണവരുടെ നേതൃത്വത്തിൽ നടക്കും. തുടർന്ന് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം ഉണ്ടായിരിക്കും. തുടർന്ന് ദീപാരാധന നടക്കും. രാത്രി 7 മണിക്ക് ഊർപ്പഴശ്ശി ദൈവത്തിൻ്റെയും തുടർന്ന് വേട്ടക്കൊരുമകൻ ദൈവത്തിൻ്റെയും വെള്ളാട്ടം ഉണ്ടായിരിക്കും.
മാർച്ച് 2ന് പുലർച്ചെ 3 മണിക്ക് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാടും തുടർന്ന് ഭക്തർക്ക് അനുഗ്രഹവും നൽകും.ഉച്ചയ്ക്ക് ഉച്ചവെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്.