പെരുമാച്ചേരി :- കൊട്ടപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മത പ്രഭാഷണവും ദുആ മജ്ലിസും ഫെബ്രുവരി 26 മുതൽ മാർച്ച് 2 വരെ നടക്കും.
ഇന്ന് തിങ്കളാഴ്ച ശാഫി ലത്തീഫി നുച്ചിയാട്, ഫെബ്രുവരി 28 ചൊവ്വാഴ്ച ആലിക്കുഞ്ഞി അമാനി മയ്യിൽ, മാർച്ച് 1 ബുധനാഴ്ച ലുഖ്മാൻ ഫാളിലി ചൊവ്വ, മാർച്ച് 2 വ്യാഴാഴ്ച സയ്യിദ് ശിഹാബുദ്ധീൻ അൽ ഹൈദറൂസി അൽ അഹ്സനി ദിക്ർ ദുആ മജ്‌ലിസ് നടത്തും.
ഞായറാഴ്ച നടന്ന ചടങ്ങ് മഹല്ല് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ബാഖവി അൽ മഖ്ദൂമിയുടെ അധ്യക്ഷതയിൽ എം. എം സഅദി ഉദ്ഘാടനം ചെയ്തു. ഇസ്മാഈൽ കാമിൽ സഖാഫി പ്രഭാഷണം നടത്തി.