ചേലേരി വാദി രിഫാഈ തിബ്‌യാന്‍ ഫിയസ്റ്റ സംഘടിപ്പിച്ചു

 



ചേലേരി: ചേലേരി രിഫാഈ എജുക്കേഷന്‍ സെന്റര്‍ തിബ്‌യാന്‍  ഫിയസ്റ്റ സംഘടിപ്പിച്ചു. മയ്യില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി സുമേഷ് ഉദ്ഘാടനം ചെയ്തു. മിദ്‌ലാജ് സഖാഫി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചേലേരി കീ നോട്ട് അവതരിപ്പിച്ചു. ഇഖ്ബാല്‍ ബാഖവി, അബ്ദുല്ല സഖാഫി മഞ്ചേരി, ഫാഇസ് മര്‍സൂഖ് അമാനി, സി.എം മുഹമ്മദ് സഖാഫി ചപ്പാരപ്പടവ്, സവാദ് കടൂര്‍, കെ.കെ മുസ്തഫ, കെ.എന്‍ ശിവദാസന്‍, എം മുസ്തഫ,  അനില്‍കുമാര്‍, പി മുസ്തഫ ഹാജി, കെ.വി ഇബ്രാഹീം, യു.കെ അഷ്‌റഫ്, ബി സിദ്ധീഖ്, എ.പി ഹനീഫ എന്നിവര്‍ സംസാരിച്ചു. കെ അബ്ദുല്‍ഖാദര്‍ ഹാജി സമ്മാന വിതരണവും സർട്ടിഫിക്കറ്റ് വിതരണം എം അബൂബക്കര്‍ ഹാജിയുംക്യാഷ്  അവാർഡ് .പി അബ്ദുല്ല ഹാജിയും വിതരണം ചെയ്തു. എ.പി ഷംസുദ്ധീന്‍ മുസ്ലിയാര്‍ സ്വാഗതവും കെ.വി അനസ് നന്ദിയും പറഞ്ഞു. 




Previous Post Next Post