മയ്യിൽ : കുട്ടികളിൽ നാടൻ ഭക്ഷണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, കൃത്രിമ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഭക്ഷണപദാർത്ഥങ്ങൾ നിരുത്സാഹപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ 'നൂട്രീഷ്യസ് അവൽ മിക്സ്' ഭക്ഷ്യമേള സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം ഗീത അധ്യക്ഷത വഹിച്ചു. എ ഒ ജീജ, വി സി മുജീബ്, എം പി നവ്യ, കെ വൈശാഖ് എന്നിവർ സംസാരിച്ചു. കെ പി ഷഹീമ, ശ്യാമള എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ നേതൃത്വത്തിൽ അവൽ വിഭവങ്ങൾ തയ്യാറാക്കി. രണ്ടാം തരത്തിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
നാടൻ ഭക്ഷണങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ 'നൂട്രീഷ്യസ് അവൽ മിക്സ്'