കൊളച്ചേരി :- ഹരിത കേദാരം കൂട്ടായ്മയാണ് പാടിയിൽ പാടശേഖരത്തിൽ രണ്ട് എക്കർ സ്ഥലത്ത് ഉമ നെൽ വിത്ത് കൃഷി ചെയ്തത്. തരിശായി കിടന്ന രണ്ട് എക്കർ സ്ഥലത്താണ് കേദാരം കൂട്ടായ്മ കൃഷിയിറക്കിയത്. എം.വി മഹീന്ദ്രൻ, സി.വി മോഹനൻ, എം.അശോകൻ, ശശീന്ദ്രൻ, കെ. രമണി, കെ. കെ ശാന്ത, സി. നളിനി, പി.മീനാക്ഷി, ടി. ചന്ദ്രി, എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.
കൊയ്ത്തുൽസവം കൃഷി ഓഫീസർ അഞ്ജു പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പാടശേഖരം സെക്രട്ടറി കെ. കെ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.ചന്ദ്രൻ സ്വാഗതവും എം. അശോകൻ നന്ദിയും പറഞ്ഞു.