KSSPU ഇരിക്കൂർ ബ്ലോക്ക് കമ്മറ്റി വിഭജിച്ചു


മയ്യിൽ : മയ്യിൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന സംഘടനയുടെ ഇരിക്കൂർ ബ്ലോക്ക് സംയുക്ത യോഗത്തിൽ കെ .എസ്.എസ്.പി യു. ഇരിക്കൂർ ബ്ലോക്ക് കമ്മറ്റി വിഭജിച്ചു കൊണ്ട് പുതുതായി മയ്യിൽ ബ്ലോക്ക് കമ്മറ്റി രൂപീകരിച്ചു.

അവിഭക്ത ബ്ലോക്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ ജോ : സെക്രട്ടറി വി.പി. നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ടി. കത്രിക്കുട്ടി ടീച്ചർ, ഇ. മുകുന്ദൻ, കെ.പി. വിജയൻ നമ്പ്യാർ, എം.വി. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. സെകട്ടറി സി. പത്മനാഭൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.വി.യശോദ ടീച്ചർ വരവുചെലവ് കണക്കും അവതരിപ്പിച്ചു.

 പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും, അർഹതപ്പെട്ട ക്ഷാമാശ്വാസവും എത്രയും വേഗം റൊക്കം പണമായി നല്കണമെന്നും, മെഡിസിപ്പ് പദ്ധതി നടത്തിപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

  പുതിയ മയ്യിൽ ബ്ലോക്ക് ഭാരവാഹികളായി കെ.വി യശോദ ടീച്ചർ (പ്രസിഡന്റ്) , കെ.പി വിജയൻ നമ്പ്യാർ, പി.ബാലൻ, വി.വി വിജയരാഘവൻ (വൈസ്പ്രസിഡന്റ് ), സി. പത്മനാഭൻ (സെക്രട്ടറി ), സി.രാമകൃഷ്ണൻ മാസ്റ്റർ, സി.കെ ജനാർദ്ദനൻ നമ്പ്യാർ, എം.വി ഇബ്രാഹിം കുട്ടി (ജോ. സെക്രട്ടറി) കെ.നാരായണൻ (ട്രഷറർ) എന്നിവരെ റിട്ടേണിംഗ് ഓഫീസർ പി.ജനാർദ്ദനന്റെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു.

  സി.കെ ജനാർദ്ദനൻ നമ്പ്യാർ സ്വാഗതവും, എം.വി ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

          ----------

Previous Post Next Post