മയ്യിൽ : ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയം കവിളിയോട്ട് ചാലിൽ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ' എന്ന പുസ്തകത്തെ കുറിച്ച് വായനശാല ജോ.സെക്രട്ടറി ടി. പ്രദീപൻ ആസ്വാദനം നടത്തി.
വൈസ് പ്രസിഡണ്ട് കെ.പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ് ബാബു, വായനശാലാ സെക്രട്ടറി സി.കെ പ്രേമരാജൻ, പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ, വി.വി ബാലകൃഷ്ണൻ, വി.വി വേണു , വിജയലക്ഷ്മി, കുയിമ്പിൽ സന്തോഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.