കൊളച്ചേരി :- കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 4 മുതൽ 6 വരെ നടക്കും.
ഏപ്രിൽ 4 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി വേലൂർകണ്ടി മടപ്പുരയിൽ നിന്ന് വാദ്യഘോഷങ്ങളോടു കൂടിയ കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. തുടർന്ന് പത്തില്ലം soul of passion പുല്ലൂപ്പി അവതരിപ്പിക്കുന്ന നാട്ടരങ്ങ്, രാത്രി 7 മണി മുതൽ പ്രദേശവാസികളുടെ കലാപരിപാടികളുടെ നൃത്ത സന്ധ്യ എന്നിവ നടക്കും.
ഏപ്രിൽ 5 ബുധനാഴ്ച രാവിലെ 7 മണിക്ക് ഗണപതിഹോമവും വിശേഷാൽ പൂജയും , വൈകുന്നേരം 3 മണിക്ക് മുത്തപ്പനെ മലയിറക്കൽ, വൈകുന്നേരം 6 മണിക്ക് ഊട്ടും വെള്ളാട്ടം, രാത്രി 8 മണിക്ക് പ്രസാദ സദ്യ, തുടർന്ന് സന്ധ്യവേലയും കളിക്കപ്പാട്ടും, രാത്രി 12.30 ന് മടയന്റെ കലശവും കലമെഴുന്നള്ളത്തും ഉണ്ടായിരിക്കും.
ഏപ്രിൽ 6 വ്യാഴാഴ്ച പുലർച്ചെ 5.30 ന് തിരുവപ്പന വെള്ളാട്ടം.