പെരുമാച്ചേരി മീത്തൽ ബാപ്ര കുന്നുമ്മൽ ക്ഷേത്ര കളിയാട്ട മഹോത്സവം മാർച്ച് 6 ,7 തീയ്യതികളിൽ


പെരുമാച്ചേരി :-
പെരുമാച്ചേരി മീത്തൽ ബാപ്ര കുന്നുമ്മൽ ക്ഷേത്ര കളിയാട്ട മഹോത്സവം മാർച്ച് 5, 6, 7 (കുംഭം 20, 21, 22 ) തീയ്യതികളിൽ നടത്തപ്പെടുന്നു.

മാർച്ച് 5 ഞായറാഴ്ച കളിയാട്ടാരംഭ ചടങ്ങുകൾ നടക്കും.

മാർച്ച് 6 തിങ്കളാഴ്ച വൈകുന്നേരം  6.30 മുതൽ തായ് പരദേവതയുടെ തോറ്റം, പൊരുമ്പാറ ഭഗവതിയുടെ തോറ്റം, ചുകന്നമ്മയുടെ തോറ്റം എന്നിവ നടക്കും. രാത്രി  7.30 ന് ഇളം കോലം കെട്ടിയാടും.തുടർന്ന് 11 മണിക്ക് വിഷ്ണു മൂർത്തി തോറ്റവും പെരുമ്പാറ ഭഗവതി തോറ്റവും കലശം കൈയേൽക്കൽ ചടങ്ങും നടക്കും.

മാർച്ച് 7 ചൊവ്വാഴ്ച പുലർച്ചെ 2 മണിക്ക് പെരുമ്പാറ ഭഗവതി തെയ്യത്തിൻ്റെ പുറപ്പാടും തുടർന്ന് ഭക്തർക്ക് അനുഗ്രഹവും നൽകും.രാവിലെ 8 മണി മുതൽ തായ്പരദേവതയുടെയും 9 മണി മുതൽ  വിഷ്ണുമൂർത്തിയുടെയും 10 മണി മുതൽ ചുകന്നമ്മയുടെയും പുറപ്പാട് നടക്കും.11 മണിക്ക് കരിയിടിക്കൽ ചടങ്ങ് നടക്കും.

മാർച്ച് 6 ന് രാത്രി 7.30 മുതൽ ഭക്തർക്കായി ക്ഷേത്രത്തിൽ പ്രസാദ സദ്യയും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post