അജ്മാൻ:-യു.എ.ഇ പാട്ടയം മഹല്ല് കൂട്ടായ്മയുടെ അഞ്ചാം വാർഷികാഘോഷം ജൽസ സീസൺ - 2 കായിക മത്സരം അജ്മാനിലെ അക്കാദമിക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നാളെ ഞായർ മൂന്ന് മണി മുതൽ ആരംഭിക്കും. ക്രിക്കറ്റ് ഫുട്ബോൾ ഷൂട്ടൗട്ട് കമ്പവലി ഫണ്ണി ഗെയിം തുടങ്ങി വിവിധ കായിക മത്സരങ്ങൾ നടക്കും.
മൂന്ന് ടീമുകളിലായി നടക്കുന്ന മത്സര പരിപാടിയിൽ അഷ്റഫ് താമരശ്ശേരി മുഖ്യഅതിഥിയായി പങ്കെടുക്കും. കമ്പിൽ കുമ്മായക്കടവ് പന്യങ്കണ്ടി മഹല്ലുകളിലെ പ്രതിനിധികളും പൗര പ്രമുകഖരും ചരിത്ര സംഗമത്തിൽ സംബസ്പിക്കും.
ജൽസ സീസൺ 2 ചരിത്ര വിജയ മാക്കുവാനുള്ള എല്ലാ ഒരുക്കളും പുർത്തിയായതായി സംഘാടകരായ ഹസ്സൻ ഹാജി അബ്ദുൽ സത്താർ നവാസ് സഅദി അബ്ദുൽ ഗഫൂർ അസ്അദി ഖാസിം റസൽ സുനീർ എന്നിവർ അറിയിച്ചു.