മയ്യിൽ :- ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ അവാൻസ അനുഗ്രഹിനെ ബി ജെ പി ചെക്കിക്കാട് ബൂത്ത് കമ്മറ്റി അനുമോദിച്ചു. ചെക്കിക്കാട് ബൂത്ത് പ്രസിഡന്റ് ജ്യോതി വിശ്വനാഥന്റെ നേതൃത്വത്തിൽ മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി റിട്ട: കേണൽ സാവിത്രി അമ്മ കേശവൻ ബൂത്ത് കമ്മറ്റിയുടെ സ്നേഹോപഹാരം നൽകി . മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത് മണ്ഡലം ട്രഷറർ ബാബുരാജ് രാമത്ത് ബൂത്ത് ഭാരവാഹികളായ ലിഗേഷ് കെ.ടി ,വിശ്വനാഥൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മൂന്ന് വയസ്സും മൂന്നു മാസവും മാത്രം പ്രായമുള്ള കുഞ്ഞ് അവാൻസ ജനറൽ നോളജ് , പതിനഞ്ചോളം പഴങ്ങളുടെ പേര് , ഒമ്പതോളം രാജ്യങ്ങളുടെ പേര് . എട്ടോളം ശരീര ഭാഗങ്ങൾ ഇരുപതിലധികം മൃഗങ്ങളുടെ പേരുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഓർത്ത് വെച്ച് പറഞ്ഞാണ് ഈ കൊച്ചു മിടുക്കി അവാർഡിന് അർഹയായത് .
പാവന്നൂർ മൊട്ടയിലെ പരേതയായ അനുശ്രീയുടെയും അനുഗ്രഹിന്റെയും മകളായ അവാൻസ അമ്മയുടെ അനുജത്തി അനയയുടെ ശിക്ഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത് . അനുശ്രീയുടെ അച്ഛൻ സുരേശന്റെയും അമ്മ കുഞ്ഞിക്കണ്ടി നളിനിക്കുമൊപ്പമാണ് ഈ കൊച്ചു മിടുക്കിയുടെ താമസം .