കണ്ണാടിപ്പറമ്പ് : നാറാത്ത് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നേരിടുന്ന കാട്ടുപന്നി ശല്യത്തിനെതിരെ നടപടികൾ കാര്യക്ഷമമാക്കി നാറാത്ത് പഞ്ചായത്ത്. ദ്രുതകർമസേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം മുതൽ കാട്ടുപന്നികളെ പിടിക്കൽ ആരംഭിച്ചു. തളിപ്പറമ്പ് റേഞ്ച് വനം വകുപ്പ് സംഘമാണ് പന്നികളെ പിടിക്കാൻ എത്തിയത്. പുല്ലുപ്പി ചുള്ളേരി ഭാഗത്തെ കൃഷിയിടങ്ങളിൽ മാളങ്ങളിലും കുറ്റിക്കാടുകളിലും ഒളിഞ്ഞിരുന്ന പന്നികളെ വനം വകുപ്പ് സംഘം ഏറെ സാഹസപ്പെട്ടാണ് പിടികൂടിയത്.കാട്ടുപന്നികൾ വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും ജീവന് ഭീഷണിയായി മാറിയിട്ടുണ്ട് . കർഷകരുടെയും പ്രദേശ വാസികളുടെയും പരാതിയെ തുടർന്നാണ് പഞ്ചായത്ത് നടപടി കാര്യക്ഷമമാക്കിയത്.
പഞ്ചായത്തംഗം മിഹ്റാബി, പ്രസിഡന്റ് രമേശൻ തുടങ്ങിയവർ ദ്രുതകർമ സേനാ സംഘാംഗങ്ങൾക്ക് സഹായത്തിനുണ്ടായിരുന്നു.