ആശാപ്രവർത്തകരുടെ ജില്ലാതല സംഗമം നടത്തി



കണ്ണൂർ:- സർക്കാരിന്റെ ജനകീയ ആരോഗ്യ പദ്ധതികൾ താഴെത്തട്ടിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ആശാപ്രവർത്തകരുടെ ജില്ലാതല സംഗമം നടത്തി.

ബർണശ്ശേരി നായനാർ അക്കാദമിയിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക് അധ്യക്ഷനായി.

ജില്ലാ വികസന കമ്മിഷണർ ഡി.ആർ. മേഘശ്രീ മുഖ്യാതിഥിയായി. കെ.കെ. രത്നകുമാരി, ഡോ. പി.കെ. അനിൽകുമാർ, ഡോ. എം.പി. ജീജ, പി.കെ. അജിതകുമാരി, ആശാ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി രജനി മോഹനൻ, കേരള പ്രദേശ് ആശാ വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ, കെ.ആർ. രാഹുൽ എന്നിവർ സംസാരിച്ചു. കലാമത്സരവും നടന്നു.

Previous Post Next Post