കണ്ണാടിപ്പറമ്പ് :- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടേത് ലോകമംഗീകരിച്ച നേതൃത്വമായിരുന്നുവെന്ന് സയ്യിദ് അലി ഹാശിം തങ്ങൾ. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്സ് സംഘടിപ്പിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി അബൂബക്കർ ഹാജി, മൊയ്തീൻ ഹാജി കമ്പിൽ, വി.എ മുഹമ്മദ് കുഞ്ഞി, ഒ.പി മൂസാൻ ഹാജി, എം.വി ഹുസൈൻ, അറക്കകത്ത് സത്താർ കണ്ണൂർ, സി.പി മായിൻ മാസ്റ്റർ, സി.എൻ അബ്ദുറഹ്മാൻ, പി.മുഹമ്മദ് കുഞ്ഞി, ഉനൈസ് ഹുദവി, അഷ്റഫ് ഹാജി, ഖാലിദ് ഹാജി, കെ.സി അബ്ദുല്ല, കെ.പി മുഹമ്മദലി, പി.പി.സി മുഹമ്മദ് കുഞ്ഞി, ഉമർഹാജി പുല്ലൂപ്പി, ബി.യൂസുഫ്, റസാഖ് ഹാജി, ഒ.സി മുഹമ്മദ് പങ്കെടുത്തു.
എൻ.സി മുഹമ്മദ് ഹാജി അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുൽ അസീസ് ബാഖവി പ്രാർഥന നടത്തി. കെ.എൻ മുസ്തഫ സദസ്സിന് സ്വാഗതമോതുകയും ഹസനവി റഫീഖ് ഹുദവി നന്ദിയും പറഞ്ഞു