കണ്ടക്കൈ എ എൽ പി സ്ക്കൂളിൽ "വണ്ടർ ലാൻഡ്"ഇംഗ്ലീഷ് കാ ർണിവൽ നടത്തി

 


കണ്ടക്കൈ :- കൊതിയൂറും  വിഭവങ്ങളുമായി ഫുഡ് കോർട്ട്, നാവിന് രുചിയേ പലഹാരങ്ങളുമായി ചായക്കട,പായസം, പച്ച ക്കറി, സാൾട്ടഡ് ഫ്രൂട്ട്സ്, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, പൂച്ചെടികൾ, റിംഗ് ഗെയിം തുടങ്ങി നിരവധി സ്റ്റാളുകൾ ഒരുക്കിക്കൊണ്ട് കണ്ടക്കൈ എ എൽ പി  സ്ക്കൂളിൽ "വണ്ടർ ലാൻഡ്"ഇംഗ്ലീഷ് കാ ർണിവൽ നടന്നു. മയ്യിൽ ബി. ആർ സി യുടെ സഹകരണത്തോടെ നടക്കുന്ന ഇംഗ്ലീഷ് പഠന ഗുണതാ പരിപോഷണ പരിപാടിയുടെ ഭാഗമായിട്ടാണ് കാർണിവൽ സംഘടിപ്പിച്ചത്. 

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുക പണസംബന്ധമായ ക്രയവിക്രിയങ്ങൾ കുട്ടികൾക്ക് നേരിട്ടു അനുഭവഭേദ്യമാക്കുക തുടങ്ങിയലക്ഷ്യങ്ങൾ മുൻനിർത്തിസംഘടിപ്പിച്ച ഈ  കൂട്ടായ്മയിൽ കുട്ടികൾ തന്നെ വിൽപ്പനക്കാരും സാധനങ്ങൾ വാങ്ങുന്നവരുമായി മാറിയപ്പോൾ 1മണിക്കൂർ കൊണ്ട് തന്നെ സ്റ്റാളുകളൊക്ക കാലിയായി.കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വലിയൊരുപങ്കാളിത്തം കാർണിവൽ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. പരിപാടിയുടെ ഭാഗമായി  കുട്ടികളുടെ ഇംഗ്ലീഷ് സർഗ്ഗാത്മക കലാ പ്രകടനങ്ങളും നടന്നു.. തളിപ്പറമ്പ് സൗത്ത് ബിപിസി ശ്രീ. ഗോവിന്ദൻ എടാടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.സി വിനോദ് അധ്യക്ഷത വഹിച്ചു. സി ആർ സി കോഡിനേറ്റർ ശ്രീമതി സി. കെ രേഷ്മ, പി.ടി.എ പ്രസിഡണ്ട്  ശ്രീ.എം പി രാജൻ, മദർ പി ടി എ പ്രസിഡണ്ട് എൻ.കെ സൗമ്യ, സ്കൂൾവിദ്യാർത്ഥികളായഅനു ലക്ഷ്മി,  സംജിത്ത്, ഫിദഫാത്തിമ,തീർത്ഥ എന്നിവർ സംസാരിച്ചു.





Previous Post Next Post