കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി

 


ചേലേരി:-ചേലേരി സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ സേവാഭാരതി ചേലേരി യൂണിറ്റ് സെക്രട്ടറി ശ്രീ പ്രശാന്തൻ. ഒ സ്വാഗതം പറഞ്ഞു. യൂണിറ്റ്  പ്രസിഡന്റ്  മഹേഷ്‌ പി. വി അധ്യക്ഷത വഹിച്ചു.  മുൻ ജില്ലാ പ്ലാനിംഗ് ഓഫീസർ ' അജയകുമാർ മീനോത്ത് ബോധ വൽക്കരണ ക്ലാസും പൊതു ജനങ്ങൾക്കുള്ള സംശയ നിവാരണവും നടത്തി. ചടങ്ങിൽ കോളച്ചേരി പഞ്ചായത്ത് മുൻ മെമ്പർ  കെ. പി. ചന്ദ്ര ഭാനു, ശ്രീ ബാലചന്ദ്രൻ എം. പി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ വിജേഷ് പി. പി നന്ദി രേഖപ്പെടുത്തി.



Previous Post Next Post