കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു


കൊളച്ചേരി :-
ബിജെപി സർക്കാരിന്റെ ദേശവിരുദ്ധവും, ജനാധിപത്യ വിരുദ്ധവും, കോർപറേറ്റ് അനുകൂലവും വർഗീയവുമായ നയങ്ങൾക്ക് എതിരെ ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ - കിസാൻ സംഘർഷ് റാലിയുടെ സന്ദേശമുയർത്തി സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കൊളച്ചേരി വില്ലേജിൽ കാൽനട പ്രചരണ ജാഥ നടത്തി. കരിങ്കൽ കുഴിയിൽ സിഐടിയു ഏരിയ സെക്രട്ടറി എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം വില്ലേജ് പ്രസിഡന്റ് എം.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു . ജാഥാ ലീഡർ പി.പി രമേശൻ , വി. രമേശൻ ,കെ.പി സജീവ്, പ്രസംഗിച്ചു.

കൊളച്ചേരി ലെനിൻ റോഡ്, കൊളച്ചേരി പറമ്പ്, പാട്ടയം വായനശാല എന്നിവിടങ്ങളിൽ പര്യടനം നടത്തി കമ്പിൽ ബസാറിൽ സമാപിച്ചു.


വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ കെ.രാമകൃഷ്ണൻ മാസ്റ്റർ .സി. രജുകുമാർ , എം.വി ഷിജിൻ , ഇ.പി ജയരാജൻ, കുഞ്ഞിരാമൻ കൊളച്ചേരി പ്രസംഗിച്ചു.

Previous Post Next Post