മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചരണാർത്ഥം കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു


ചട്ടുകപ്പാറ: - 
കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ ഏപ്രിൽ 5 ന് CITU ,KSKTU, AlKS ആഭിമുഖ്യത്തിൽ പാർല്മെൻ്റിന് മുന്നിൽ നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ ഭാഗമായി വേശാല ലോക്കൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ചട്ടുകപ്പാറ ഹൈസ്ക്കൂൾ ജംഗ്ഷനിൽ വെച്ച് കർഷക സംഘം മയ്യിൽ ഏറിയ ട്രഷറർ പി.വി.ലക്ഷ്മണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ജാഥാ ലീഡർ കെ.നാണു, ജാഥാ മാനേജർ എ.ഗിരിധരൻ എന്നിവർ സംസാരിച്ചു.കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു.

കട്ടോളിയിൽ നടന്ന സമാപന പരിപാടിയിൽ കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ (STFlഅഖിലേന്ത്യാ പ്രസിഡണ്ട്) ഉൽഘാടനം ചെയ്തു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ഗോവിന്ദൻ അദ്ധ്യക്ഷ്യം വഹിച്ചു. ജാഥാ ലീഡർ കെ.നാണു സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.പി ചന്ദ്രൻ സ്വാഗതം പറഞ്ഞു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർക്ക് പുറമെ കെ. പ്രിയേഷ് കുമാർ, കെ.ഗണേഷ് കുമാർ, എം.വി.സുശീല ,കെ.രാമചന്ദ്രൻ ,സി. നിജിലേഷ്, പി.വി.ജയരാജൻ എന്നിവർ സംസാരിച്ചു.











Previous Post Next Post