പ്രീയ നടൻ കൊളച്ചേരിയിലെത്തിയതിൻ്റെ ദീപ്തമായ ഓർമ്മയിൽ സംഘ മിത്ര കലാസാംസ്കാരിക കേന്ദ്രം


കൊളച്ചേരി :-
ഇന്നസെൻ്റിൻ്റെ വിയോഗ വാർത്തയിൽ മലയാളികൾ ഒന്നാകെ നൊമ്പരപ്പെടുമ്പോൾ   ഒരു തവണ കൊളച്ചേരിയിലെത്തിയ ആ ദീപ്തമായ ഓർമ്മകൾ ഓർത്തെടുക്കുകയാണ് സംഘമിത്ര സാംസ്കാരിക കേന്ദ്രത്തിൻ്റെ അണിയറ പ്രവർത്തകർ.

സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിന്റെ 15 മത് വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനായാണ്  ഇന്നസന്റ് എത്തിയത്.

കൊളച്ചേരി മിനി സ്റ്റേഡിയത്തിൽ ഒത്തുചേർന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ചിരിയും ചിന്തയും പകർന്നാടിയാണ് അന്ന് ഇന്നസന്റ് വേദി വിട്ടത്. അക്ഷരാർത്ഥത്തിൽ അഭ്രപാളികളിൽ മാത്രം കണ്ട മഹാനടനെ ഒരു നോക്കു കണ്ട് നർമ്മ സംസാരം നേരിട്ട് കേട്ട് സംതൃപ്തരായാണ് അന്ന് അവർ പിരിഞ്ഞു പോയത്.

ചടങ്ങിൽ വച്ച് നവകേരള ശില്പി ഇ എം എസ്സിന്റെ ഛായാചിത്രമാണ് കൊളച്ചേരിയുടെ സ്നേഹോപഹാരമായി നൽകിയിട്ടുണ്ടായത്.

ജെയിംസ് മാത്യു, ടി.കെ ഗോവിന്ദൻ മാസ്റ്റർ തുടങ്ങി കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രഗൽഭർ അണിനിരന്ന ചടങ്ങായിരുന്നു അത്. സംഘമിത്രയുടെ ചരിത്രത്തിലെ തന്നെ മറക്കാനാവാത്ത ഏടായിരുന്നു ആ വാർഷികാഘോഷവും ഇന്നസെൻറിൻ്റെ സാനിധ്യവുമെന്ന് ശ്രീധരൻ സംഘമിത്ര ഓർത്തെടുത്തു.





Previous Post Next Post