വാട്ടർ അതോറിറ്റിയുടെ ജലവിതരണം കാര്യക്ഷമമാക്കുക : യൂത്ത് ലീഗ്

 


കൊളച്ചേരി:-വേനൽ കാലത്ത് കുടിവെള്ളത്തിന് ഏറെ ക്ഷാമം നേരിടുന്ന സമയത്ത്, വിതരണം നിലച്ച കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണം പുന: സ്ഥാപിക്കാൻ നടപടി വേണമെന്നും, മേഖലയിലെ ജല വിതരണത്തിന്റെ സമയവും ദിവസവും രേഖപ്പെടുത്തിയ സപ്ലൈ ഷെഡ്യൂൾ ഓഫീസ് മുൻകൂട്ടി പ്രസിദ്ധീകരിക്കണമെന്നും കൊളച്ചേരി സെക്ഷൻ കേരള വാട്ടർ അതോറിറ്റിയുടെ അസി. എഞ്ചിനീയർക്ക് നൽകിയ നിവേദനത്തിലൂടെ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 

        ജലജീവൻ മിഷന്റെ ഭാഗമായി പൈപ്പ് ഇടുന്നതിനായിറോഡിന്റെ സൈഡ് കിളച്ചെടുത്ത ഭാഗത്തെ കുഴി കാര്യക്ഷമമായി മൂടാത്തതിനാൽ ഡ്രൈനേജിന്റെയും റോഡിന്റെയും ഇടയിൽ മൺതിട്ട നിലനിൽക്കുന്നതിനാൽ ഭാവിയിൽ ഡ്രൈനേജിലേക്ക് വെള്ളം കടക്കാത്ത അവസ്ഥയും ഇതുമൂലം മഴക്കാലത്ത് ജനങ്ങൾക്ക് വഴി നടക്കുവാനും വാഹന ഗതാഗതത്തിനും തടസ്സം അടിയന്തിരമായി മൺതിട്ട നീക്കാൻ മുൻകൈ എടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

   കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, സെക്രട്ടറി ഇസ്മായിൽ കായച്ചിറ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു

Previous Post Next Post