ചേലേരിയിൽ മൂന്നുപേർക്ക് കൂടി ഭ്രാന്തൻ നായയുടെ കടിയേറ്റു


ചേലേരി :- ചേലേരി വൈദ്യർകണ്ടിയിൽ മൂന്ന് പേരെ ഭ്രാന്തൻ നായ കടിച്ചതിന് പിന്നാലെ വീണ്ടും മൂന്നുപേർക്ക് കൂടി ഭ്രാന്തൻ നായയുടെ കടിയേറ്റു. കടിയേറ്റവരുടെ ആകെ എണ്ണം ആറ് ആയി. സിനാൻ, ജയരാജൻ, സി. വി സാവിത്രി, സാവിത്രി എം.വി,ഉമേഷ്‌, ദേവി മണിക്കോത്ത് എന്നിവർക്കാണ് ഭ്രാന്തൻ നായയുടെ കടിയേറ്റത്.

എല്ലാവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഒരാളെ പരിയാരം ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ്,വൈസ് പ്രസിഡണ്ട് എം.സജ്‌മ, മെമ്പർമാരായ ബാലസുബ്രഹ്മണ്യൻ, ഗീത തുടങ്ങിയവർ ആശുപത്രിയിൽ കടിയേറ്റവരെ സന്ദർശിച്ചു.

Previous Post Next Post