ടാക്സി - ഓട്ടോ ട്രിപ്പ്‌ വിളിച്ച് പണം തട്ടുന്നയാൾ പിടിയിൽ

 




 

 കണ്ണൂർ: -ടാക്സിയും ഓട്ടോയും ട്രിപ്പ് വിളിച്ച്  ഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയും  പണം തട്ടുന്നയാൾ പിടിയിൽ. വളപട്ടണം മന്ന മായിച്ചാൻ കുന്നിലെ മുഹമ്മദ്‌ താഹായെയാണ് ടൗൺ ഇൻസ്‌പെക്ടർ പി. എ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.ട്രിപ്പ് വിളിച്ച് ഡ്രൈവറെ തന്ത്രപൂർവ്വം കബളിപ്പിച്ച് പണം തട്ടി കടന്ന് കളയുന്ന ഇയാൾ ജില്ലയിൽ പല സ്ഥലങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്.

കാഴ്ചയിൽ മാന്യമായ വസ്ത്രധാരണവും സംസാര രീതിയുമായി എത്തുന്ന ഇയാൾ യാത്രക്കിടയിൽ ഡ്രൈവർമാരുടെ വിശ്വാസം നേടുകയും തുടർന്ന് എന്തെങ്കിലും അത്യവശ്യം പറഞ്ഞ് പൈസ കടം വാങ്ങി മുങ്ങുകയുമാണ് ചെയ്യുന്നത്. 

Previous Post Next Post