മനുഷ്യന് ആഹ്ലാദിക്കാനുള്ള ഇടങ്ങൾ ശക്തിപ്പെടുത്തണം

 


മയ്യിൽ :-മനുഷ്യന് ആഹ്ലാദിക്കാനുള്ള ഇടങ്ങൾ ശക്തിപ്പെടുത്തണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. അരങ്ങുത്സവത്തിന്റെ എട്ടാം ദിവസം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ പ്രതിനിധീകരിക്കുന്ന കലാ രൂപങ്ങളും പ്രകടനങ്ങളും നാടിന്റെയാകെ സാംസ്‌കാരിക പ്രവർത്തനങ്ങളെ ഊർജപ്പെടുത്തി മുന്നോട്ട് നയിക്കും. മനുഷ്യന്റെ വളർച്ചയ്ക്കും പുരോഗതിക്കും എല്ലാ മേഖലകളിലുള്ളവരും അവരവരുടെ കഴിവ്   പ്രകടിപ്പിക്കാനായി മുന്നോട്ട് വരണം. നാടിന്റെ സഹോദര്യവും ഐക്യവും ഉയർത്തികൊണ്ട് വരാൻ അരങ്ങുത്സവം പോലുള്ള പരിപാടികൾക്ക് സാധിക്കുമെന്നും ജയരാജൻ പറഞ്ഞു.

കെ രമേശൻ അധ്യക്ഷനായി. സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. കെ സി ഹരികൃഷ്ണൻ, കെ ചന്ദ്രൻ, എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ ബൈജു സ്വാഗതവും വി സജിത്ത് നന്ദിയും പറഞ്ഞു.

Previous Post Next Post